• Home
  • Language
  • Malayalam
  • സ്ത്രീകൾ ബ്രാ ധരിക്കുന്നത് എന്തുകൊണ്ടാണ്? അറിയേണ്ട നിർബന്ധമായ സത്യങ്ങൾ

സ്ത്രീകൾ ബ്രാ ധരിക്കുന്നത് എന്തുകൊണ്ടാണ്? അറിയേണ്ട നിർബന്ധമായ സത്യങ്ങൾ

J
സ്ത്രീകൾ ബ്രാ ധരിക്കുന്നത് എന്തുകൊണ്ടാണ്? അറിയേണ്ട നിർബന്ധമായ സത്യങ്ങൾ

കൗമാരപ്രായത്തിൽ ബ്രാ ധരിക്കണം എന്ന് നിർബന്ധമുണ്ടോ? നിങ്ങൾക്ക് 11നും 13നും ഇടയിൽ പ്രായമാണെകിൽ, ബ്രാ ധരിക്കുന്നതു നല്ലതായിരിക്കും. ഇതിന്റെ കാരണങ്ങൾ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ മുത്തശ്ശി, അമ്മ, സഹോദരി, ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ ഇത് നിങ്ങൾക്കു പറഞ്ഞുതന്നിട്ടില്ലെങ്കിൽ വിഷമിക്കേണ്ട. ഞങ്ങൾ ഇവിടെ നിങ്ങൾക്കു ബ്രാ ധരിക്കുന്നത് എന്തിനാണെന്നും അതിന്റെ പ്രാധ്യാനത്തെക്കുറിച്ചും പറഞ്ഞുതരും.  

എന്തുകൊണ്ടാണ് സ്ത്രീകൾ ബ്രാ ധരിക്കുന്നത്? 

ബ്രാ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. ബ്രാ ധരിക്കുന്നത് നിങ്ങളുടെ സ്തനങ്ങൾക്ക് സംരക്ഷണവും തുടർച്ചയായ ആശ്വാസം നൽകുകയും ചെയ്യുന്നു. ഇത് സംരക്ഷണം(support) നൽകുക മാത്രമല്ല, നിങ്ങളുടെ സ്തനങ്ങളെ മനോഹരമാകുകയും ശുചിതം നൽകുകയും ചെയ്യും. 

ബ്രാ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും നൽകുന്നു 

ബ്രാ ധരിക്കുന്നതിലൂടെ നിങ്ങളുടെ സ്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും ആശ്വാസവും ലഭിക്കുന്നു. കൂടാതെ, നിങ്ങളുടെ സ്തനങ്ങളുടെ ഭാരം ബ്രാ താങ്ങുന്നതിനാൽ, നിങ്ങൾക്ക് ദൈനംദിന ജോലികൾ സന്തോഷത്തോടെ തുടരാൻ കഴിയും.

ശരിയായ വലിപ്പത്തിലുള്ള ബ്രാ ധരിക്കുന്നതിലൂടെ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ ദൈനംദിന ജോലികൾ ചെയ്യാൻ കഴിയും. നിങ്ങളുടെ സ്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ലഭിക്കുമ്പോൾ, നിങ്ങൾ എന്ത് ധരിച്ചാലും അവ മനോഹരമായി കാണപ്പെടും.

ബ്രാ അസ്വസ്ഥത ഒഴിവാക്കാൻ സഹായിക്കുന്നു

അസ്വസ്ഥത ഒഴിവാക്കാൻ സഹായിക്കുന്നതിന് സ്ത്രീകളുടെ ഹോർമോണുകൾ എങ്ങനെ മാറുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ആർത്തവ ഹോർമോണുകൾ, ഗർഭകാല ഹോർമോണുകൾ, ആർത്തവവിരാമം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ മൂലം സ്തനവേദനയും അസ്വസ്ഥതയും ഉണ്ടാകാം. ശരിയായ വലിപ്പത്തിലുള്ള ബ്രാ ധരിച്ചാൽ ഈ അസ്വസ്ഥതകൾ ഒരു പരിധിവരെ ഒഴിവാക്കാം.

മനോഹരമായ രൂപം നൽകുന്ന ബ്രാക്കൾ സ്ത്രീകളുടെ സ്തനങ്ങൾ കൂടുതൽ ഭംഗിയുള്ളതാകുന്നു. വിവിധ തരത്തിലുള്ള സ്തനങ്ങൾക് ഇഷ്ടാനുസൃതമാക്കുകയും മനോഹരമായ രൂപം നൽകുകയും ചെയ്യുന്നു.

ബ്രാ സ്തനങ്ങൾക്ക് പിന്തുണ നൽകുന്നു 

സ്ത്രീകളിലെ സ്തനവളർച്ച ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്തമാണ്. അതിനാൽ ശരിയായ ബ്രാ ധരിക്കുന്നതു അനിവാര്യമാണ്. സ്തനങ്ങൾ ഭാരമുള്ളവർ നല്ല ബ്രാ ധരിക്കണം. ഉദാഹരണത്തിന്, മിനിമൈസർ ബ്രാ(Minimizer bra) സ്തനാർബുധം തടയുന്നതിന് ഉപകരിക്കും. ഇതുപോലെ നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ വേറെ ബ്രാ കടകളിൽ ലഭ്യമാണ്. 

മുലയൂട്ടുന്ന അമ്മമാർക്ക് മുലയൂട്ടൽ വളരെ പ്രധാനമാണ്. മുലയൂട്ടുന്ന അമ്മമാർക്ക് എളുപ്പത്തിൽ നീക്കം ചെയ്യാവുന്ന തരത്തിലാണ് നഴ്സിംഗ് ബ്രാ (nursing bra) രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവയിൽ വിശാലമായ സ്ട്രാപ്പുകളും ബാൻഡുകളും ഘടിപ്പിച്ചിരിക്കുന്നു, ഇത് നിങ്ങളുടെ സ്തനങ്ങൾക്ക് വളരെ സംരക്ഷണവും പിന്തുണയും നൽകുന്നു. അതിനാൽ, പുതിയ അമ്മമാർ എല്ലായ്പ്പോഴും നല്ല ബ്രാ ധരിക്കണം.

പുറം, കഴുത്ത് വേദന എന്നിവ ഒഴിവാക്കാനും ബ്രാ സഹായിക്കുന്നു. ബ്രാ ധരിക്കുന്നത് നിങ്ങളുടെ ശരീരഭംഗിയെ ബാധിക്കില്ല. ശരിയായ വലിപ്പത്തിലുള്ള ബ്രാ ധരിക്കുന്നത് നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തും. 

ബ്രാ സംവേദനക്ഷമത കുറയ്ക്കാൻ സഹായിക്കുന്നു 

നിങ്ങൾക്ക് സെൻസിറ്റീവ് സ്തനങ്ങളുണ്ടോ? നിങ്ങളുടെ സ്തനങ്ങൾ സംരക്ഷിക്കാൻ പരുത്തി ബ്രാ (cotton bra) അല്ലെങ്കിൽ മൃദുവായ ബ്രാ ധരിക്കുക. അസ്വസ്ഥത, വേദന, അസൗകര്യം എന്നിവയില്ലാതെ നിങ്ങൾക്ക് സാധാരണ ജോലി തുടരാം.

അടിവസ്ത്ര വിദഗ്ദ്ധരെന്ന നിലയിൽ, എല്ലാ സ്ത്രീകളും സ്തനങ്ങളുടെ പിന്തുണയ്ക്കും ലിഫ്റ്റിനും വേണ്ടി ബ്രാ ധരിക്കണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ തെരഞ്ഞെടുപ്പുകളെ ഞങ്ങൾ മാനിക്കുന്നതിനാൽ നിങ്ങൾ ബ്രാ ഇല്ലാതെ പോകണോ അതോ ധരിക്കാനോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. 

ഇപ്പോൾ നിങ്ങൾക്കു മനസിലായിരിക്കും എന്തുകൊണ്ട് സ്ത്രീകൾ ബ്രാ ധരിക്കണം. ശരിയായ ബ്രാ ധരിക്കുന്നത് നിങ്ങളുടെ സ്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും, ആശ്വാസവും, രൂപവും, ലിഫ്റ്റും നൽകുന്നു. കൂടാതെ, വ്യത്യസ്‌ത തരം വസ്‌ത്രങ്ങളുമായി നിങ്ങളുടെ ബ്രാ ജോടിയാക്കാനും കഴിയും. അതിനാൽ, നിങ്ങളുടെ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ബ്രാ നിങ്ങൾ ധരിക്കണം. 

ഈ പോസ്റ്റ് ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

More Articles