• Home
  • Language
  • Malayalam
  • ചെറിയ സ്തനങ്ങളുള്ള പ്ലസ്-സൈസ് സ്ത്രീകൾക്കുള്ള മികച്ച ബ്രാ സ്റ്റൈലുകൾ

ചെറിയ സ്തനങ്ങളുള്ള പ്ലസ്-സൈസ് സ്ത്രീകൾക്കുള്ള മികച്ച ബ്രാ സ്റ്റൈലുകൾ

J
ചെറിയ സ്തനങ്ങളുള്ള പ്ലസ്-സൈസ് സ്ത്രീകൾക്കുള്ള മികച്ച ബ്രാ സ്റ്റൈലുകൾ

പ്ലസ് സൈസ് ചെറിയ സ്തനങ്ങൾ – ഇത് ഒരു വിരോധാക്തി പോലെ തോന്നുന്നുണ്ടോ? എന്നാൽ അത് നിലവിലുണ്ട്! സ്ത്രീകൾക്ക് പ്ലസ് സൈസ് ഫിഗറും ചെറിയ സ്തനങ്ങളും ഉണ്ടായിരിക്കാം. പൂർണ്ണ രൂപത്തിലുള്ള സ്ത്രീകൾക്ക് ഒരു ചെറിയ കപ്പ് ബ്രാ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ല, കാരണം പ്ലസ്-സൈസ് ബ്രാകളിൽ വിശാലമായ ബാൻഡുകളും കട്ടിയുള്ള സ്ട്രാപ്പുകളും വലിയ കപ്പുകളുമാണുള്ളത് അപ്പോൾ, ചെറിയ കപ്പുകളുള്ള പ്ലസ് സൈസ് ബ്രാകൾ നിങ്ങൾ എങ്ങനെ കണ്ടെത്തും? ഭാഗ്യവശാൽ, അടിവസ്ത്ര നിർമ്മാതാക്കൾ ചെറിയ സ്തനങ്ങൾക് അനുയോജ്യമായ ചില ബ്രാക്കൾ രൂപകല്പനചെയ്തിട്ടുണ്ട്. നമ്മുക്ക് അവ എങ്ങനെയുണ്ടെന്ന് ഇവിടെ പരിശോധിക്കാം!

പ്ലസ് സൈസിൽ ചെറിയ കപ്പുകളുള്ള സ്ത്രീകൾ നേരിടുന്ന ബ്രാ പ്രശ്നങ്ങൾ 

മികച്ച ബ്രാ സ്റ്റൈലുകൾ കണ്ടെത്തുന്നതിനുമുമ്പ്, ചെറിയ കപ്പുകളുള്ള സ്ത്രീകൾ നേരിടുന്ന ബ്രാ പ്രശ്നങ്ങൾ നമുക്ക് മനസിലാക്കാം. 

  • പ്ലസ് വലുപ്പത്തിലുള്ള ബ്രാകൾക്ക് വിശാലമായ ബാൻഡുകളും കപ്പുകളും ഉണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ സ്തനങ്ങൾ കപ്പുകൾക്കുള്ളിൽ നിൽകുകയില്ല.  ഇത് ബ്രാകും സ്തനങ്ങൾക്കുമിടയിൽ ഒരു വിടവ് കാണിക്കും.
  • നല്ല വലിപ്പത്തിലുള്ള ബ്രാകൾക്ക് വലിയ കപ്പുകളുണ്ടായിരിക്കും, അവ നിങ്ങളുടെ കക്ഷത്തിനടിയിൽ നിൽക്കുകയും സ്തനങ്ങളെ മൊത്തമായി മൂടുകയും ചെയ്യും. പക്ഷേ, ഇത് ചെറിയ സൈസുകൾക്ക്‌ അനുയോജ്യമല്ല. അത് കൈമുട്ട് വരെ വരുകയും നിങ്ങൾക് വേറെ തടസവും ചെയ്തേക്കാം. 
  • ബ്രാ രൂപകൽപ്പന ചെയ്യുമ്പോൾ ഈ ഘടകങ്ങൾ ബ്രാൻഡഡ് അല്ലാത്ത നിർമ്മാതാക്കൾ പരിഗണിക്കുന്നില്ല. ക്രമരഹിതമായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി ബ്രാ വലുതോ ചെറുതോ എന്ന് അവർ തീരുമാനിക്കും. 

ചെറിയ സ്തനങ്ങളുള്ള പ്ലസ് സൈസ് സ്ത്രീകൾക്കുള്ള ബ്രാ

ബാൽക്കണറ്റ്

Balconette Bra

കിഴെ എറങ്ങിനില്കുന്ന വസ്ത്രങ്ങൾക്കു വൃത്തിയുള്ള രൂപം നൽകുകയും ചെയ്യും. ഈ ബ്രായിൽ വരുന്ന മോൾഡഡ് പാഡിങ്(Moulded padding) എല്ലാത്തരം സ്തനങ്ങൾക്കും അനുയോജ്യമാണ്‌. കൂടാതെ ഇതിന്റെ മധ്യഭാഗത്തു ഒരു പരന്ന സ്റ്റോൺ വരുന്നതിനാൽ കപ്പുകൾക്കുള്ളിൽ വിടവ് കാണുകയില്ല. ബാൽക്കണറ്റ് കപ്പുകൾ നിങ്ങളുടെ സ്തനങ്ങളെ വിടവുകളില്ലാതെ കാണിക്കും. 

പ്ലഞ്ച് ബ്രാ

Plunge Bra

പ്ലഞ്ച് ബ്രായുടെ(Plunge bra) ആഴത്തിലുള്ള വി-കഴുത്ത് ചെറിയ സ്തനങ്ങൾക്കു അനുയോജ്യമാണ്, കാരണം ഇത് നിങ്ങളുടെ സ്തനങ്ങളുടെ താഴെ നിൽക്കുകയും ആഴത്തിലുള്ള അലങ്കാരം നൽകുകയും ചെയുന്നു. പൂർണമായി കവർ ആക്കാത്തതിനാൽ ചെറിയ സ്തനങ്ങളുള്ള സ്ത്രീകൾക്ക് ഇത് അനുയോജ്യമായ ബ്രാ ശൈലിയാണ്. ഇതിനർത്ഥം കപ്പുകൾക്കുളിൽ സ്തനങ്ങൾ പൂർണമായി പൊതിയുകയും ചെറിയ സ്തനങ്ങളുള്ള പ്ലസ് സൈസ് സ്ത്രീകൾക്ക് നല്ല രൂപം നൽകുകയും ചെയുന്നു. 

പുഷപ് ബ്രാ 

Push-up Bra

ഭാരമുള്ള സ്തനങ്ങളുള്ള പ്ലസ് സൈസ് സ്ത്രീകൾക്ക് പുഷപ് ബ്രാകൾ ശുപാർശ ചെയ്യുന്നില്ലെങ്കിലും, നിങ്ങൾക്ക് ചെറിയ സ്തനങ്ങളുണ്ടെങ്കിൽ അവ അനുയോജ്യമാണ്. പുഷപ് ബ്രാകൾ(Push-up bra) ശരിയായ ലിഫ്റ്റ് നൽകുകയും സ്തനങ്ങൾക്കും കപ്പുകൾക്കും ഇടയിലുള്ള വിടവുകൾ വിവിധ തലത്തിലുള്ള പാഡിംഗ് ഉപയോഗിച്ച് നികത്തുകയും ചെയ്യുന്നു. ഒരു പുഷപ് ബ്രായുടെ സഹായത്തോടെ നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ സ്തനങ്ങളിൽ ഭാരം കാണിക്കാൻ സാധിക്കും. 

¾ത് കവറേജുള്ള ടി-ഷർട്ട് ബ്രാ 

T-shirt bra with 3/4th coverage 

നിങ്ങൾക്ക് ചെറിയ സ്തനങ്ങളുണ്ടെങ്കിൽ, മുഴുവൻ കപ്പുകളുള്ള പൂർണമായി കവർ ചെയുന്ന ബ്രാ ധരിക്കരുത്.  ¾ത് കവറേജ് അല്ലെങ്കിൽ ഡെമി കവറേജുള്ള ടി-ഷർട്ട് ബ്രാകൾ(T-shirt bra) നിങ്ങളുടെ ചെറിയ സ്തനങ്ങൾകു വിടവ് കാണിക്കാതെ ഇരിക്കാൻ സാധിക്കും. 

വ്യത്യസ്തമായ നോൺ-പാഡഡ് ബ്രാകൾ തിരഞ്ഞെടുക്കുക

Choose Non-Padded Bras in Different Fabrics

നിങ്ങളുടെ ബ്രാ കപ്പുകളിൽ ധാരാളം വിടവുകൾ ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങളുടെ സ്തനങ്ങളുടെ വലുപ്പത്തിനും ആകൃതിയ്ക്കും അനുസൃതമായി ഒരു നോൺ-പാഡഡ് ബ്രാ(Non-padded bra) തിരഞ്ഞെടുക്കുക. ഈ ബ്രാകൾ സ്വാഭാവികമായ രൂപം നൽകുക മാത്രമല്ല, ശരിയായ ഫിറ്റും പിന്തുണയും നൽകുകയും ചെയ്യുന്നു. മെഷ്, ലേസ് അല്ലെങ്കിൽ ഏതെങ്കിലും പ്രകൃതിദത്ത തുണിത്തരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച നോൺ-പാഡഡ് ബ്രാകൾ ചെറിയ സ്തനങ്ങളുള്ള സ്ത്രീകൾക്ക് ഉപയോഗപ്രധമമായിരിക്കും. 

ചെറിയ കപ്പുകളുള്ള പ്ലസ് സൈസ് ബ്രാകളെപ്പറ്റിയുള്ള ഞങ്ങളുടെ ശുപാർശകൾ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു! ഇതിൽ ഏതാണ് നിങ്ങൾക് തിരഞ്ഞെടുക്കാൻ താല്പര്യം? അവ ഇപ്പോൾ ഞങ്ങളുമായി പങ്കിടുക! 

ഈ പോസ്റ്റ് ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

More Articles