• Home
  • Language
  • Malayalam
  • ബ്രാ ധരിക്കാത്തതിന്റെ പാർശ്വഫലങ്ങൾ

ബ്രാ ധരിക്കാത്തതിന്റെ പാർശ്വഫലങ്ങൾ

J
ബ്രാ ധരിക്കാത്തതിന്റെ പാർശ്വഫലങ്ങൾ

എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ബ്രാ ധരിക്കുന്നത് അത്യാവശ്യമാണ്. ബ്രാ ധരിക്കാൻ കൃത്യമായ പ്രായം ഇല്ലെങ്കിലും, അതിനുള്ള ശരിയായ അടയാളങ്ങൾ തിരിച്ചറിയേണ്ടത് നിർണായകമാണ്. ബ്രായുടെ പ്രാഥമിക ലക്ഷ്യം പിന്തുണ (support) നൽകുക എന്നതാണ്, കൂടാതെ നിങ്ങളുടെ സ്തനങ്ങളുടെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു. അനുയോജ്യമല്ലാത്ത ബ്രാകൾ സ്തനങ്ങളുടെ ആകൃതി നിലനിർത്താൻ സാധിക്കില്ല, അതേസമയം ഇറുകിയ ബ്രാകൾ വാരിയെല്ലിനെയും പുറം, കഴുത്ത്, തോളുകൾ എന്നിവയെയും സാരമായി ബാധിക്കും.

80% സ്ത്രീകളും തെറ്റായ ബ്രായുടെ വലുപ്പം ധരിക്കുന്നതിനാൽ, പ്രാരംഭ ഘട്ടത്തിൽ ഏറ്റവും അനുയോജ്യമായത് കണ്ടെത്തണം. ബ്രാ ധരിക്കാത്തതിന്റെ പാർശ്വഫലങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ബ്രാ ധരിക്കാത്തതിന്റെ 10 പാർശ്വഫലങ്ങൾ

1. സ്തന അസ്വസ്ഥത

ശരിയായ പിന്തുണയില്ലെങ്കിൽ, നിങ്ങളുടെ നെഞ്ചിന്റെ ഭിത്തിതൊട്ടു സ്തനങ്ങൾവരെ ബന്ധിപ്പിക്കുന്ന ഞെരമ്പുകൾ അമിതമായി നീളുകയും വേദനാജനകമാവുകയും ചെയ്യും. പലപ്പോഴും സ്തനങ്ങളിൽ അസ്വസ്ഥതയും വേദനയും വർദ്ധിക്കുന്നതാണ് ഫലം. അതിനാൽ, സ്തനങ്ങളിലെ അസ്വസ്ഥതകൾ തടയാൻ ബ്രാ ധരിക്കേണ്ടത് അത്യാവശ്യമാണ്. 

2. സ്തനങ്ങൾ തൂങ്ങുന്നു (Breast Sagging)

breast sagging

നിങ്ങൾ ബ്രാ ധരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സ്തനങ്ങൾ അയഞ്ഞേക്കാം. ശരിയായ ദീർഘകാല പിന്തുണയില്ലെങ്കിൽ, നിങ്ങളുടെ സ്തന കോശം നീളുകയും കൂടുതൽ തൂങ്ങുകയും ചെയ്യും. നിങ്ങളുടെ സ്തനങ്ങൾ തൂങ്ങുന്നത് തടയാൻ, നിങ്ങൾക്ക് യോജിക്കുന്ന നല്ല ബ്രാ ധരിക്കണം. 

3. പുറവും തോളിലും വേദന 

Back Pain

ബ്രാ ധരിക്കാത്തത് പേശിവേദനയ്ക്ക് കാരണമാകും, കൂടാതെ ഇത് പുറം, കഴുത്ത്, തോളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു. ഈ പ്രശ്നം ഒഴിവാക്കാൻ നിങ്ങൾ ഒരു സപ്പോർട്ടിവ് ബ്രാ എല്ലാദിവസവും ധരിക്കണം. 

4. സ്തനങ്ങളുടെ കുതിച്ചുയരുന്നു (Breast Bouncing) 

സ്ഥാനങ്ങൾക്കു ഉള്ളിലുള്ള ലിഗമെന്റ്സ് വലിച്ചുനീട്ടാൻ (stretchable) സാധിക്കുന്നതല്ല. അതിനാൽ സ്തനങ്ങൾ കുതിച്ചുയരുമ്പോൾ(bouncing) സാധാരണയായി നിങ്ങൾക് അസ്വസ്ഥത അനുഭവപ്പെടുന്നു. വ്യായാമത്തിലും സ്പോർട്സ് പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന സ്ത്രീകൾ പലപ്പോഴും ഈ പ്രശ്നങ്ങൾ നേരിടുന്നു. അതിനാൽ, സ്തനങ്ങൾ കുതിച്ചുയരുന്നത് തടയാൻ ഓടുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മറ്റ് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ബ്രാ ധരിക്കേണ്ടത് പ്രധാനമാണ്. 

5. ചർമത്തിൽ അസ്വസ്ഥത അനുഭവപ്പെടുന്നു

Skin Irritation

വേനൽക്കാലത്ത് സ്തന വിയർപ്പ് വളരെ സാധാരണമാണ്. നിങ്ങൾ ശരിയായ ബ്രാ ധരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സ്തനങ്ങൾ വളരെയധികം അസ്വസ്ഥകൾക്കു വിധേയമാകും. ഇത് ചൊറിച്ചിൽ, ചുവപ്പ്, അലർജി എന്നിവയിലേക്ക് നയിക്കുന്നു. നിങ്ങളുടെ സ്തനങ്ങൾ വസ്ത്രങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുമ്പോൾ, നിങ്ങൾക്ക് ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, നിങ്ങളുടെ വസ്ത്രങ്ങൾ ബ്രാ നൽകുന്ന അതേ സുഖം സ്ഥാനങ്ങൾക്കു നൽകില്ല. അതിനാൽ, ചർമ്മത്തിലെ പ്രകോപനം ഒഴിവാക്കാനും വിയർപ്പ് വലിച്ചെടുക്കാനും പറ്റിയ ബ്രാ ധരിക്കുന്നത് നല്ലതാണ്.

6. ചലനം നിയന്ത്രിക്കുന്നു

നിങ്ങൾ സജീവമായ ഒരു ജീവിതശൈലിയിൽ ഏർപ്പെടുന്ന ഒരാളാണെങ്കിൽ, ബ്രാ ധരിക്കുന്നതിന്റെ 

ഗുണങ്ങൾ നിങ്ങൾക്ക് അവഗണിക്കാനാവില്ല. ഉദാഹരണത്തിന്, ബ്രാ ധരിക്കുന്നത് നിങ്ങളുടെ സ്തനങ്ങളുടെ ഭാരത്തെക്കുറിച്ചോ മറ്റ് അസ്വസ്ഥതകളെക്കുറിച്ചോ ആകുലപ്പെടാതെ നിങ്ങൾക്ക് ശരിയായ ആശ്വാസം 

നൽകുന്നു. അതേസമയം, ബ്രാകൾ ഇല്ലാതെ നിങ്ങൾക്ക് അതേ സുഖം അനുഭവപ്പെടില്ല. നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?

7. നിപ്പിളിലെ അലർജി (Nipple Sensitivity) 

നിങ്ങളുടെ സ്തനങ്ങളിൽ അലർജി വരുന്നതിനു കാരണങ്ങൾ മുലയൂട്ടൽ, ഹോർമോൺ മാറ്റങ്ങൾ, ആർത്തവവിരാമം എന്നിവയാണ്. ഈ അലർജി ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? അതെ! ഉദാഹരണത്തിന്, ഗർഭധാരണം കാരണം നിങ്ങളുടെ മുലകളിൽ അലർജി കാണുവാണെകിൽ, ഗർഭകാല ബ്രാ(Nursing bra) ധരിക്കുന്നതുവഴി ഇതു കുറയ്ക്കാൻ സാധിക്കും. മറുവശത്ത്, മുലയൂട്ടുന്ന സമയത്ത് ഒരു നഴ്സിംഗ് ബ്രാ ധരിക്കുന്നതു ആവശ്യമായ പിന്തുണയും (support) സംരക്ഷണവും നൽകുന്നതിനാൽ വേറെ അല്ലെർജിയെല്ലാം കുറയ്ക്കും. കോട്ടൺ പോലെയുള്ള മൃദുവായ വസ്തുക്കളാൽ നിർമ്മിച്ച ബ്രാകൾ നിങ്ങൾ ധരിക്കുകയാണെങ്കിൽ, നിങ്ങളുടെ സ്തനങ്ങൾക്കു കൂടുതൽ കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ കഴിയും. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ബ്രാ ധരിക്കാത്തത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ, ബ്രാ ധരിക്കാതെ പോകുന്നതിന് മുമ്പ് ചിന്തിക്കുക!

8. ആത്മവിശ്വാസക്കുറവ് 

Wear a perfect bra for your self-consciousness

ബ്രാ ധരിക്കാത്തതിനാൽ നിങ്ങളുടെ ആത്മവിശ്വാസം കുറഞ്ഞേക്കാം. പക്ഷെ നിങ്ങൾക് വേറെ പല ഓപ്ഷൻസുമുണ്ട്. പൊതുസ്ഥലങ്ങളിൽ ബ്രാ ധരിക്കാതെ പോകുന്നതോ ബൂബ്‌ ടേപ്പ് (Boob tape) ധരിക്കുന്നതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്. നിങ്ങളുടെ ബ്രാ സ്ട്രാപ്പ് കാണുന്നതോ ബ്രാ ധരിക്കാത്തതിനാൽ സ്തനങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കു ബൂബ്‌ ടേപ്പ്  ധരിക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ സ്‌ട്രാപ്പ്‌ലെസ് വസ്ത്രത്തിൽ ബ്രാ സ്‌ട്രാപ്പുകൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, സ്‌ട്രാപ്പ്‌ലെസ് ബ്രാ അല്ലെങ്കിൽ ട്രാൻസ്പാരന്റ് സ്ട്രാപ്പ് വരുന്ന ബ്രാ ധരിക്കുക. 

9. ആഗ്രഹിച്ച സ്റ്റൈൽ കിട്ടുന്നില്ല 

നിങ്ങളുടെ വസ്ത്രത്തിന്റെ മൊത്തത്തിലുള്ള രൂപം എങ്ങനെ പൂർത്തീകരിക്കാമെന്ന് നിങ്ങൾ പലപ്പോഴും വിഷമിക്കാറുണ്ടോ? ഉദാഹരണത്തിന്, അധിക പിന്തുണയ്‌ക്കും (support) ലിഫ്റ്റിനും നിങ്ങൾക്ക് ഒരു പുഷ്-അപ്പ് ബ്രാ ആവശ്യമാണ്, അതേസമയം ഒരു ബാൽക്കനെറ്റ് ബ്രാ വൃത്താകൃതിയിലുള്ള രൂപം നൽകും. നിങ്ങൾ ആഴത്തിലുള്ള വി-കഴുത്തുള്ള ഡ്രസ്സ് ധരിക്കുകയാണെങ്കിൽ, സ്‌റ്റൈൽ പൂർത്തീകരിക്കാൻ നിങ്ങൾ ഒരു പ്ലഞ്ച് ബ്രാ ധരിക്കണം. നിങ്ങൾ ബ്രാ ധരിക്കുന്നത് ഒഴിവാക്കിയാൽ, നിങ്ങൾക്ക് ഇഷ്ടപെട്ട സ്റ്റൈൽ ലഭിക്കുകയില്ല. 

10. പിന്തുണയുടെ (Support) കുറവ് 

സ്തനവളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിങ്ങൾക്ക് പല തരത്തിലുള്ള പിന്തുണ ആവശ്യമാണ്. ഉദാഹരണത്തിന്, കൗമാരക്കാർക്ക് ബിഗിനേഴ്‌സ് ബ്രായും (beginners bra), യുവതികൾക്ക് ദൈനംദിന ബ്രാ സ്റ്റൈലുകളും, പുതിയ അമ്മമാർക്ക് നഴ്സിംഗ് ബ്രായും (Nursing bra) ആവശ്യമാണ്. ബ്രാ ധരിക്കുന്നത് ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സ്തനങ്ങൾക്ക് ആവശ്യമായ പിന്തുണ (support) നിങ്ങൾ നൽകുന്നില്ല. ബ്രാ ധരിക്കുന്നത് സ്വയം സ്നേഹത്തിന്റെ ഒരു രൂപമാണ്, നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും മെച്ചപ്പെടുത്തുന്നു. 

ബ്രാ ധരിക്കുന്നതിന്റെ  പാർശ്വഫലങ്ങൾ നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ ദിവസവും ധരിക്കാൻപറ്റിയ ചില സുഖപ്രദമായ സ്റ്റൈലുകൾ ശുപാർശ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 

ദൈനംദിന ഉപയോഗത്തിനുള്ള സുഖപ്രദമായ ബ്രാകൾ

സ്പോർട്സ് ബ്രാ

sports bra

നിങ്ങളുടെ സ്തനങ്ങൾ തൂങ്ങുന്നത് തടയാൻ വ്യായാമ സമയത്തും പരിശീലന സെഷനുകളിലും നിങ്ങൾക്ക് ദിവസവും സ്പോർട്സ് ബ്രാ ധരിക്കാം. 

കോട്ടൺ ബ്രാ

Cotton bra for your comfortable

എല്ലാ സീസണുകളിലും കോട്ടൺ ബ്രാകൾ മികച്ചതാണ്. അവ മൃദുവായതും, ഭാരം കുറഞ്ഞതും, കുറെ നാളുകൾ നിലനിൽകുകയും ചെയ്യും. കൂടാതെ, അവ വിലകുറവുള്ളതും ചർമ്മത്തിൽ അലർജി വരാത്തതുമാണ്. 

ടി-ഷർട്ട് ബ്രാ

T-shirt bra

ഇവ ദൈനംദിന വസ്ത്രങ്ങൾക്ക് അനുയോജ്യമാണ്, ശരിയായ സുഖവും ഫിറ്റും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന സ്റ്റൈൽ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് ഇത് ധരിക്കാം. അവ തടസമില്ലാത്തതും നിങ്ങൾക്കു 

ആത്മവിശ്വാസവും ആശ്വാസവും നൽകുകയും ചെയ്യുന്നു.  

വയർലെസ് ബ്രാ

Wireless bra

വയർലെസ് ബ്രാകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രധാനമായും നല്ല ആശ്വാസം നൽകുന്ന രീതിയിലാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, അവയ്ക്ക് അണ്ടർവയർ വരുന്നില്ല. ഈ ബ്രാ ചർമ്മത്തിന് മൃദുവായതും ദൈനംദിന ഉപയോഗത്തിന് അനുയോജ്യവുമാണ്.

ബ്രാലെറ്റ്
Bralette

ബ്രാലെറ്റ് ബ്രാകൾ നല്ല സോഫ്റ്റ് ഫാബ്രിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ അവ നിങ്ങളുടെ ദൈനംദിന ഉപയോഗത്തിന് മികച്ചതാണ്. നിങ്ങൾ ബ്രാ ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. 

അടിവസ്ത്ര വിദഗ്‌ദ്ധർ എന്ന നിലയിൽ, നിങ്ങളുടെ സ്തനങ്ങൾക്കു പിന്തുണ (support) നല്കുന്ന ബ്രാ ധരിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. കാരണം ടിഷ്യുകൾ അതിലോലമായതിനാൽ, പിന്തുണ (support)  നൽകുന്ന ബ്രാ നിങ്ങളുടെ സ്‌തനാരോഗ്യം മെച്ചപ്പെടുത്തും.

ഒഴിവാക്കേണ്ട ബ്രാ തെറ്റുകൾ

  • ഒരു വലിയ ബ്രാ സൈസ് ധരിക്കുന്നത്: വളരെ വലുതായ ഒരു ബ്രാ തിരഞ്ഞെടുക്കുന്നത് കാലക്രമേണ സ്തനങ്ങൾ തൂങ്ങുന്നതിന് കാരണമാകും. സ്‌പോർട്‌സ് ബ്രാകൾക്ക് കുറച്ച് പിന്തുണ (support) നൽകാൻ കഴിയുമെങ്കിലും, ബാൻഡ് ഫിറ്റായി നില്കുന്നുവെന്നും കപ്പുകൾ തൂങ്ങുന്നത് തടയാനുള്ള കവറേജ് നൽകുന്നുവെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
  • തെറ്റായ കപ്പ് വലുപ്പം ധരിക്കുന്നത്: തെറ്റായ കപ്പ് വലുപ്പമുള്ള ബ്രാ തിരഞ്ഞെടുക്കുന്നത് അസ്വസ്ഥതയ്ക്കും തെറ്റായ പിന്തുണയ്ക്കും ഇടയാക്കും. കപ്പുകൾ വളരെ ചെറുതാണെങ്കിൽ, അവ സ്തനങ്ങളിലേക്കു ഇറുക്കിനില്കുന്നതായി കാണും. അതേസമയം വളരെ വലുതായ കപ്പുകൾ വിടവുകൾക്കും പിന്തുണയുടെ അഭാവത്തിനും കാരണമായേക്കാം.
  • തെറ്റായ ബാൻഡ് വലുപ്പം ധരിക്കുന്നത്: വളരെ അയഞ്ഞ ഒരു ബാൻഡ് വലുപ്പം തിരഞ്ഞെടുക്കുന്നത് ശരിയായ പിന്തുണയുള്ള ബ്രാ നിങ്ങൾക്കു ലഭിക്കുകയില്ല. നേരെമറിച്ച്, വളരെ ഇറുകിയ ഒരു ബ്രാ ബാൻഡ് ധരിക്കുന്നതുവഴി അസ്വാസ്ഥ്യവും ചുവന്ന അടയാളങ്ങളും കാണിക്കും. ശരിയായ ബാൻഡ് വലുപ്പം ബ്രായിൽ തിരഞ്ഞെടുക്കുന്നതുവഴി നിങ്ങൾക്കു സുഖപ്രദമായ ചലനവും ആശ്വാസവും നൽകുന്നു. 
  • സ്‌ട്രാപ്പുകൾ ക്രമീകരിക്കുന്നില്ല: ബ്രാ സ്‌ട്രാപ്പുകൾ ശരിയായ നീളത്തിൽ ക്രമീകരിക്കാൻ അവഗണിക്കുന്നത് സൗകര്യത്തെയും പിന്തുണയെയും ബാധിക്കും. വളരെ അയഞ്ഞ സ്ട്രാപ്പുകൾ തോളിൽ നിന്ന് തെന്നിമാറിയേക്കാം, അതേസമയം അമിതമായി ഇറുകിയ സ്ട്രാപ്പുകൾ ചർമ്മത്തിൽ അസ്വസ്ഥത ഉണ്ടാക്കും. സ്ട്രാപ്പുകൾ പതിവായി പരിശോധിച്ച് പുനഃക്രമീകരിക്കുന്നത് നല്ല ഫിറ്റും പിന്തുണയും ഉറപ്പാക്കും. 

പതിവുചോദ്യങ്ങൾ

24/7 മണിക്കൂറും ബ്രാ ധരിക്കുന്നതു മോശമാണോ?

24/7 മണിക്കൂറും ബ്രാ ധരിക്കുന്നതിൽ തെറ്റില്ല; അത് നിങ്ങളുടെ കംഫോർട്ട് അനുസരിച്ചാണ്. എന്നിരുന്നാലും, ദിവസം മുഴുവൻ വളരെ ഇറുകിയ ബ്രാ ധരിക്കുന്നത് നിങ്ങൾ ഒഴിവാക്കണം. കോട്ടൺ ബ്രാ, ടി-ഷർട്ട് ബ്രാ അല്ലെങ്കിൽ വയർലെസ് (non-wired) ബ്രാ നിങ്ങൾക്കു തിരഞ്ഞെടുക്കാം. ഈ ബ്രാക്കൾ എല്ലാം നിങ്ങൾക്കു ദിവസം മുഴുവൻ ആശ്വാസം നൽകും. 

ബ്രാ ഇല്ലാതെ ഉറങ്ങുന്നത് ശരിയാണോ?

ഉറങ്ങുമ്പോൾ ബ്രാ ധരിക്കാതിരിക്കുന്നതിൽ തെറ്റില്ല, അതാണ് നിങ്ങൾക്ക് സുഖമെങ്കിൽ. ബ്രായില്ലാതെ ഉറങ്ങുന്നത് നിങ്ങളുടെ സ്തനങ്ങൾ തൂങ്ങുന്നത് തടയുകയില്ല. അതുപോലെ സ്തനാർബുദം പോലെയുള്ള രോഗവും ഇത് ഉണ്ടാക്കില്ല.

ബ്രാ ധരിക്കാതെയിരിക്കുന്നത് സ്തനരോഗത്തിന് നല്ലതാണോ?

ബ്രാ ധരിക്കാത്തതുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ തടസങ്ങളൊന്നുമില്ല. സ്തനങ്ങളുടെ ആരോഗ്യം എന്നത് നമ്മൾ ധരിക്കുന്ന തരത്തിലുള്ള ബ്രാ അനുസരിച്ചാണ്, അത് അലർജി വരുത്താതെയും ദിവസം മുഴുവൻ നിങ്ങൾക്ക് ആശ്വാസം നൽകുന്നതുമായിരിക്കണം. 

More Articles