മികച്ച നഴ്സിംഗ് ബ്
  • Home
  • Language
  • Malayalam
  • മുലയൂട്ടുന്ന അമ്മമാർക്ക് അനുയോജ്യമായ നഴ്സിംഗ് ബ്രാകൾ കണ്ടെത്തുന്നതിന് നിങ്ങൾ അറിയേണ്ടത്

മുലയൂട്ടുന്ന അമ്മമാർക്ക് അനുയോജ്യമായ നഴ്സിംഗ് ബ്രാകൾ കണ്ടെത്തുന്നതിന് നിങ്ങൾ അറിയേണ്ടത്

J
മുലയൂട്ടുന്ന അമ്മമാർക്ക് അനുയോജ്യമായ നഴ്സിംഗ് ബ്രാകൾ കണ്ടെത്തുന്നതിന് നിങ്ങൾ അറിയേണ്ടത്

ഗർഭാവസ്ഥയിൽ, സ്ത്രീകൾക്ക് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ കാണുന്നത് വയറിലും സ്തന വലുപ്പത്തിലുമാണ്. ഈ സമയത്തു, മിക്ക സ്ത്രീകളുടെയും കപ്പ് സൈസ് കൂടുന്നതായി കാണപ്പെടുന്നു. എന്നാൽ മുലയൂട്ടൽ അവസാനിച്ചുകഴിഞ്ഞാൽ ഗർഭധാരണത്തിന് മുമ്പുള്ള കപ്പ് അളവുകളിലേക്ക് പോകുന്നു. ഹോർമോൺ വ്യത്യാസത്തിനാലും മുലയൂട്ടലിനുള്ള തയ്യാറെടുപ്പിനാലും നിങ്ങളുടെ സ്തനങ്ങൾ ശരാശരി ഒന്നോ മൂന്നോ ഗർഭധാരണത്തിനു ശേഷം നിങ്ങളുടെ സ്തനങ്ങളുടെ വളർച്ച നോക്കിയാൽ നിങ്ങൾക് ശരിയായ ബ്രാ തെരഞ്ഞെടുക്കാൻ സഹായിക്കും. 

മുലയൂട്ടുന്ന അമ്മമാർക്ക് അനുയോജ്യമായ നഴ്സിംഗ് ബ്രാ

നിങ്ങളുടെ ഗർഭകാലത്തുടനീളം (Pregnancy Period), നിങ്ങൾ മുലയൂട്ടതിനാൽ സ്തന വലുപ്പത്തിൽ വ്യത്യാസമുണ്ടാവാം. ഈ കാലയളവിൽ നിങ്ങളുടെ ബ്രാ സൈസ് പതിവായി അളക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് നഴ്സിംഗ് ബ്രാ?

ഇത് സാധാരണ ബ്രാകളിൽ നിന്ന് വ്യത്യസ്തമാണ്. കാരണം, നഴ്സിംഗ് ബ്രാകളിൽ രണ്ടു ലേയേറുള്ള ബാൻഡുകൾ, എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന നഴ്സിംഗ് കൊളുത്തുകൽ, പെട്ടന്ന് നീക്കം ചെയ്യാൻ പറ്റുന്ന ഫോം എല്ലാം ഉൾകൊള്ളുന്നു. ഈ സവിശേഷതകൾ ഗർഭാവസ്ഥയിൽ നിങ്ങൾക് നല്ല ആശ്വാസം നൽകാനും സാധിക്കും. 

നഴ്സിംഗ് ബ്രായുടെ ശരീരശാസ്ത്രം 

നഴ്സിംഗ് ബ്രാ, പുതിയ അമ്മമാർക്ക് ഏറ്റവും ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്. മെയ്ഡൻഫോമിൽ (Maidenform-Hanes Inc.) നിന്നുള്ള മെറ്റേണിറ്റി ബ്രായുടെ ആദ്യ അവകാശവാദം ലഭിച്ചു. മുലയൂട്ടുന്ന അമ്മമാർക്ക് ബ്രാ നീക്കം ചെയ്യാതെ തന്നെ ശരിയായ പിന്തുണ നൽകുന്നതിനാണ് ഈ ബ്രാ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാലക്രമേണ, മെറ്റേണിറ്റി ബ്രാകൾ വിവിധ പുതുമകൾക്ക് വിധേയമായി വ്യത്യസ്ത പേരുകളിൽ അംഗീകരിക്കപ്പെട്ടു. 

നഴ്സിംഗ് ബ്രായുടെ മറ്റ് പേരുകൾ എന്തൊക്കെയാണ്?

ഈ നഴ്സിംഗ് ബ്രാകൾ മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് അനുയോജ്യമായ സവിശേഷതകൾ എടുത്തുകാണിക്കുന്നു. കൂടാതെ, ഗർഭധാരണത്തിനും മുലയൂട്ടലിനും ആവശ്യമായ പിന്തുണയും ആശ്വാസവും നൽകുന്നു. ഈ ബ്രായുടെ പേരുകൾ മനസിലാകുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ശരിയായ ബ്രാ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

ബ്രായുടെ പേര്ബ്രായ്ക്ക് പേര് എങ്ങനെ ലഭിച്ചു
ബ്രെസ്റ്റ്ഫീഡിങ്  ബ്രാഎളുപ്പത്തിൽ മുലയൂട്ടാൻ അമ്മമാർ ഉപയോഗിക്കുന്നു
ബ്രെസ്റ്റ് പമ്പ് ബ്രാമുലപ്പാൽ സംരംഭിക്കുന്ന അമ്മമാർ ഉപയോഗിക്കുന്നു
ഫീഡിങ് ബ്രാമുലയൂട്ടൽ ബ്രായുടെ മറ്റൊരു പദം
മെറ്റേണിറ്റി ബ്രാഗർഭകാലത്ത് അമ്മമാർ ഉപയോഗിക്കുന്നു
നഴ്സിംഗ് ബ്രാകുഞ്ഞിന് പാൽ നൽകുന്നതിന് സഹായിക്കുന്നു
പ്രെഗ്നൻസി ബ്രാഗർഭകാലത്ത് ഉപയോഗിക്കുന്ന മെറ്റേണിറ്റി ബ്രാകൾക്ക് സമാനമാണ്

നഴ്സിംഗ് ബ്രായുടെ അവശ്യ സവിശേഷതകളും പ്രയോജനങ്ങളും 

മുലയൂട്ടുന്ന അമ്മമാരുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് നഴ്സിംഗ് ബ്രാകൾ. ഈ ബ്രാകൾ എളുപ്പത്തിൽ പാൽ കൊടുക്കാൻ സഹായിക്കുകയും അസാധാരണമായ ആശ്വാസവും പിന്തുണയും ആത്മവിശ്വാസവും നിങ്ങൾക് നൽകുകയും, കൂടാതെ, വിവിധ ഡിസൈനുകളിലും ലഭിക്കുകയും ചെയുന്നു. ഗുണനിലവാരമുള്ള നഴ്സിംഗ് ബ്രാകൾ വാങ്ങുന്നത് വഴി നിങ്ങളുടെ മുലയൂട്ടൽ അനുഭവവും മൊത്തത്തിലുള്ള പ്രസവാനന്തര സുഖവും വർദ്ധിപ്പിക്കുന്നു. ശരിയായ നഴ്സിംഗ് ബ്രാ തിരഞ്ഞെടുക്കാൻ അതിന്റെ ഉപയോഗങ്ങളും സവിശേഷതകളും മനസിലാക്കണം. ഇതിലൂടെ മാതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്ര സുഗമവും കൂടുതൽ സുഖകരവുമാക്കുന്നു. 

പ്രത്യേകതകൾ ഉപയോഗം വിവരണം
പെട്ടന്ന് അഴിക്കാൻ പറ്റുന്ന  കൊളുത്തുക്കൾ എളുപ്പത്തിൽ മുലയൂട്ടാൻ സഹായിക്കുന്നു ബ്രാ അഴിക്കാതെ തന്നെ മുലയൂട്ടലിനായി സൗകര്യപ്രദമായ ക്ലിപ്പുകളും, ഡ്രോപ്പ്-ഡൗൺ കപ്പുകളും സജ്ജീകരിച്ചിരിക്കുന്നു. 
ക്രമീകരിക്കാവുന്ന (Adjustable) സ്ട്രാപ്പുകൾഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും മാറിക്കൊണ്ടിരിക്കുന്ന സ്തനങ്ങളുടെ വലുപ്പം ഉൾക്കൊള്ളാൻ സാധിക്കുന്ന ഫിറ്റ്വീതിയുള്ള ബാൻഡുകളും, വലിച്ചുനീട്ടാൻ പറ്റുന്ന ഫാബ്രിക്കും, ക്രമീകരിക്കാവുന്ന സ്ട്രാപ്പുകളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ ബ്രാ നിങ്ങൾക് സുഖപ്രദമായ ഫിറ്റും അത്യാവശ്യ പിന്തുണയും നൽകുന്നു. 
മൃദുവായ തുണിത്തരങ്ങൾഅലർജി വരാത്ത രീതിയിലുള്ള വസ്തുക്കൾഈ ബ്രാ സെൻസിറ്റീവ് ബ്രേസ്റ്റുകൾക് അലർജി കുറയ്ക്കുന്നതിന് പരുത്തി, മുള പോലെയുള്ള മൃദുവായ വസ്തുക്കളിൽ നിന്ന് നിർമ്മിച്ചതാണ്. 
ഒന്നിലധികം കൊളുത്തുകളുള്ള വീതിയുള്ള ബാൻഡുകൾബാൻഡ് വലുപ്പം മാറുന്നത് അനുസരിച്ചുള്ള ശരിയായ പിന്തുണ ലഭിക്കുന്നു. ബ്രായുടെ ശരിയായ പിന്തുണക്കുവേണ്ടി വീതിയുള്ള ബാൻഡുകളും കൂടുതൽ കൊളത്തുകളും ഉൾക്കൊള്ളുന്നു.
രണ്ടു ലയറുള്ള കപ്പുകൾ, നീക്കം ചെയ്യാവുന്ന പാഡുകളുംചോർച്ച (breast milk leakage) തടയുന്ന ഡിസൈൻസ് നഴ്‌സിംഗ് പാഡുകൾ ഉൾകൊള്ളുന്നതിനുള്ള പോക്കറ്റ്കളും, അന്തർനിർമ്മിത പാഡിങ്ങും ബ്രായിൽ ഈർപ്പം വലിച്ചെടുക്കുന്നതിനു സഹായിക്കും 
പിന്തുണയ്ക്കുന്ന സ്റ്റൈലുകൾ മനോഹരമായത് തിരഞ്ഞെടുക്കാം വ്യത്യസ്‌ത തരത്തിലുള്ള ഡിസൈനുകൾ നിങ്ങളുടെ ആത്മവിശ്വാസവും ഫാഷനും വർധിപ്പിക്കുന്നു

ഗർഭാവസ്ഥയുടെ വിവിധ സമയങ്ങളിൽ നഴ്‌സിംഗ് ബ്രായുടെ പ്രയോജനങ്ങൾ

ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ അനുയോജ്യമായ നഴ്സിംഗ് ബ്രാകൾ കണ്ടെത്തുന്നത് ശരിയായ 

ആശ്വാസവും പിന്തുണയും നിങ്ങൾക് നൽകുന്നു. 

  • ആദ്യ മൂന്ന് മാസത്തിലെ ഗർഭകാല ബ്രാ നിങ്ങളുടെ സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നു. 
  • രണ്ടാമത്തെ മാസത്തിലെ ഗർഭകാല ബ്രാകൾ പിന്തുണയിലും ഈർപ്പം നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 
  • പരമാവധി സുഖവും ശരിയായ ഫിറ്റും പ്രദാനം ചെയുന്നതാണ്  മൂന്നാമത്തെ മാസത്തിലെ ബ്രാകൾ. 

ആദ്യ മൂന്ന് മാസത്തിലെ ഗർഭകാല ബ്രാകൾ: സുഖവും സംവേദനക്ഷമതയും നൽകുന്നു 

ആദ്യത്തെ മൂന്ന് മാസത്തിൽ, നിങ്ങളുടെ ശരീരം മുലയൂട്ടലിനായി തയ്യാറെടുക്കുമ്പോൾ സ്തനവളർച്ചയും കൂടുതൽ സംവേദനക്ഷമതയും കാണാൻ സാധിക്കുന്നു. ഈ കാലഘട്ടത്തിൽ, നിങ്ങളുടെ മാനസികാവസ്ഥ മാറുകയും വേറെ അസുഖങ്ങൾ വരുകയും ചെയ്യും. നല്ല സുഖകരമായി ഇരിക്കാനാണ് ഈ ഘട്ടത്തിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രികരിക്കേടത്. 

ആനുകൂല്യങ്ങൾവിശദാംശങ്ങൾ
നല്ല സുഖകരമായിരിക്കും കോട്ടൺ പോലെയുള്ള മൃദുവായ തുണിത്തരങ്ങളിൽ നിന്ന് നിർമ്മിച്ച നഴ്സിംഗ് ബ്രാകൾ പരമാവധി സുഖം നൽകുകയും വേറെ അസ്വസ്ഥകൾ ഒഴിവാകുകയും ചെയ്യുന്നു.
മാറ്റങ്ങൾ ഉൾകൊള്ളുന്നു നിങ്ങളുടെ സ്തനങ്ങൾ വളരാൻ തുടങ്ങുമ്പോൾ ശരിയായ ഫിറ്റ് ഉറപ്പാക്കുന്നതിന് വേണ്ടിയാണു ഈ ബ്രാകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രണ്ടാമത്തെ മൂന്ന് മാസത്തിലെ ഗർഭധാരണ ബ്രാകൾ: ശരിയായ പിന്തുണയും ഈർപ്പവും നൽകുന്നു 

രണ്ടാമത്തെ മൂന്ന് മാസത്തിൽ, നിങ്ങളുടെ സ്തനങ്ങൾ വളരുന്നത് തുടരുന്നു. കൂടാതെ, നിങ്ങളുടെ പാൽ നാളങ്ങൾ വികസിക്കുമ്പോൾ ചെറിയ മുഴകൾ വരുന്നതായി നിങ്ങൾക് അനുഭവപ്പെടാം. ഈ സന്ദർഭത്തിൽ ശരിയായ ഗർഭധാരണ ബ്രാകൾ തിരഞ്ഞെടുക്കുന്നത് ആശ്വാസവും പിന്തുണയും നിങ്ങൾക് നൽകുന്നു. 

ആനുകൂല്യങ്ങൾവിശദാംശങ്ങൾ
ശരിയായ പിന്തുണ നിങ്ങളുടെ വളരുന്ന സ്തനങ്ങളെ ഉൾക്കൊള്ളാനും ശരിയായ പിന്തുണ നൽകാനും ഒരു കപ്പ് വലുപ്പം കൂടുതലായി ബ്രായിൽ തിരഞ്ഞെടുക്കുക.
ഈർപ്പം വലിച്ചെടുക്കുന്ന തുണിത്തരങ്ങൾ ഈർപ്പം വലിച്ചെടുക്കുന്ന വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ബ്രാകൾ മുലക്കണ്ണുകളിൽ നിന്ന് ഒഴുകുന്ന ദ്രാവകത്തെ (milk discharge)  നിയന്ത്രിക്കാൻ സഹായിക്കുന്നു.
മൃദുവായ തുണിത്തരങ്ങൾവേറെ അലർജി ഒഴിവാക്കാൻ വേണ്ടി നിങ്ങൾ കോട്ടൺ, സ്പാൻഡെക്സ് തുടങ്ങിയ മൃദുവായ തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രാകൾ തിരഞ്ഞെടുക്കുക. 

മൂന്നാം ത്രിമാസത്തിലെ (3rd Trimester) നഴ്സിംഗ് ബ്രാകൾ: പരമാവധി സുഖവും ശരിയായ ഫിറ്റും നൽകുന്നു 

മൂന്നാമത്തെ ത്രിമാസത്തിൽ സ്തനവളർച്ച വേഗത്തിലാക്കുന്നു, ഈ സമയത്തു ശരിയായ ഫിറ്റും പരമാവധി സുഖവും നൽകുന്ന നഴ്സിംഗ് ബ്രാകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മുലയൂട്ടലിനായി തയ്യാറെടുക്കുന്നതിനും നിങ്ങൾ സുഖകരമാണെന്ന് ഉറപ്പാക്കുന്നതിനും ഈ ഘട്ടം നിർണായകമാണ്.

ആനുകൂല്യങ്ങൾവിശദാംശങ്ങൾ
ശരിയായ സൈസ് ശരിയായ വലുപ്പത്തിലുള്ള ബ്രാ ധരിക്കുന്നതു വഴി നിങ്ങൾക് അസ്വസ്ഥതകൾ ഒഴിവാക്കാൻ സാധിക്കും. 
മികച്ച തുണിത്തരങ്ങൾഈ നിർണായക ഘട്ടത്തിൽ പരമാവധി സൗകര്യം ഉറപ്പാക്കാൻ ഏറ്റവും മികച്ച തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രാകൾ തിരഞ്ഞെടുക്കുക.
ശരിയായ പിന്തുണനഴ്സിംഗ് ബ്രാകൾ നിങ്ങളുടെ സ്തനങ്ങളുടെ ഭാരവും വലുപ്പവും നിയന്ത്രിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നു.

ശരിയായ നഴ്സിംഗ് ബ്രാ എങ്ങനെ തിരഞ്ഞെടുക്കാം? 

ഒരു നഴ്സിംഗ് ബ്രാ തിരഞ്ഞെടുക്കുമ്പോൾ, സുഖവും പ്രവർത്തനവും ഉറപ്പാക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കുക:

നിങ്ങളുടെ സ്തന വലുപ്പം പതിവായി അളക്കുക: ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും നിങ്ങളുടെ സ്തന വലുപ്പം പതിവായി മാറും. സാധാരണയായ ബ്രാ അളവുകൾ നിങ്ങൾക് ശരിയായ ഫിറ്റ് തിരഞ്ഞെടുക്കാൻ സഹായിക്കും. 

ക്രമീകരിക്കാവുന്നതും നിങ്ങൾക് ഇഷ്ടമുള്ളതുമായ ഡിസൈനുകൾ തിരഞ്ഞെടുക്കുക: മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി ഒന്നിലധികം കൊളുത്തുകൾ, ക്രമീകരിക്കാവുന്ന സ്ട്രാപ്പുകൾ, വലിച്ചുനീട്ടുന്ന (stretchable) തുണിത്തരങ്ങൾ എന്നിവയുള്ള ബ്രാകൾ തിരഞ്ഞെടുക്കുക. 

സ്‌റ്റൈലിനേക്കാൾ കംഫർട്ടിന് മുൻഗണന നൽകുക: നല്ല സുഖപ്രദമായ നഴ്‌സിംഗ് ബ്രാ തിരഞ്ഞെടുക്കുന്നതായിരിക്കണം പ്രധാന ഘടകം. മൃദുവായ തുണിത്തരങ്ങളും ശരിയായ ഫിറ്റും ഇതിനു അത്യാവശ്യമാണ്.

മുൻകൂട്ടി വാങ്ങുക: നിങ്ങളുടെ ഗർഭാവസ്ഥയുടെ തുടക്കത്തിൽ നഴ്സിംഗ് ബ്രാ വാങ്ങുന്നത് വഴി നിങ്ങൾക് തുടർച്ചയായ പിന്തുണയും അസ്വസ്ഥതകളിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യും. 

വിവിധ തരത്തിലുള്ള നഴ്സിംഗ് ബ്രാ

നഴ്സിംഗ് ബ്രാകളുടെ തരങ്ങളും അവയുടെ തനതായ സവിശേഷതകളും മനസിലാകുമ്പോൾ നിങ്ങൾക് ആവശ്യമായ ഒന്ന് കണ്ടെത്താൻ സഹായിക്കും. നിങ്ങൾക്ക് പിന്തുണയോ സൗകര്യമോ ആവശ്യമാണെങ്കിലും, നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നഴ്സിംഗ് ബ്രായുണ്ട്. 

നഴ്സിംഗ് ബ്രായുടെ തരങ്ങൾസവിശേഷതകളും ശൈലിയുംആനുകൂല്യങ്ങൾഎപ്പോൾ ധരിക്കണംവസ്ത്രധാരണ നിർദ്ദേശങ്ങൾ
സ്ലീപ്പ് നഴ്സിംഗ് ബ്രാകൾമൃദുവായ, വയർ-ഫ്രീ, ക്രിസ്‌ക്രോസ് മുൻഭാഗം അല്ലെങ്കിൽ ഫുൾ-സൈസ് ഡിസൈൻവളരെ സുഖപ്രദമായ, കുറഞ്ഞ പിന്തുണ നൽകുന്നു രാത്രി സമയം, വീട്ടു വസ്ത്രങ്ങൾപൈജാമ, 

രാത്രി ധരിക്കുന്ന ഗൗൺ, വിശ്രമ വസ്ത്രം

അണ്ടർവയർ നഴ്സിംഗ് ബ്രാകൾഅധിക പിന്തുണ നൽകുന്ന അണ്ടർവയറുകൾ, ഡ്രോപ്പ്-ഡൗൺ കപ്പുകൾഅധിക പിന്തുണ, ആകൃതി നിലനിർത്തുന്നുദൈനംദിന വസ്ത്രങ്ങൾ, പ്രത്യേകിച്ച് വലിയ സ്തനങ്ങൾക്കുകാഷ്വൽ ടോപ്പുകൾ, ബ്ലൗസുകൾ, വസ്ത്രങ്ങൾ
വയർലെസ് നഴ്സിംഗ് ബ്രാകൾഅണ്ടർവയർ ഇല്ലാത്തതും, സോഫ്റ്റ് കപ്പുകൾ, ഡ്രോപ്പ്-ഡൗൺ അല്ലെങ്കിൽ പുൾ-സൈഡ് ഡിസൈൻ വരാത്തതുംആശ്വാസവും, ശരിയായ പിന്തുണയും നൽകുന്നു ദൈനംദിന വസ്ത്രങ്ങൾ, ചെറിയ പ്രവർത്തനങ്ങൾക്കു ടി-ഷർട്ടുകൾ, അയഞ്ഞ (loose fitting) ടോപ്പുകൾ
സ്പോർട്സ് നഴ്സിംഗ് ബ്രാകൾഉയർന്ന പിന്തുണ, ഈർപ്പം വലിച്ചെടുക്കുന്ന ഫാബ്രിക്, മുൻഭാഗം അല്ലെങ്കിൽ ഡ്രോപ്പ്-ഡൗൺ ആക്സസ്ശാരീരിക പ്രവർത്തന സമയത്ത് ശരിയായ പിന്തുണ ലഭിക്കുന്നു വ്യായാമം, സ്പോർട്സ്വ്യായാമ വസ്ത്രങ്ങൾ, കായിക വസ്ത്രങ്ങൾ (sportswear) 
പമ്പിംഗ് ബ്രാകൾഹാൻഡ്സ് ഫ്രീ പമ്പിംഗ്, ഒന്നിലധികം തുറസ്സുകൾ അല്ലെങ്കിൽ സ്ലിറ്റുകൾസൗകര്യം, കാര്യക്ഷമതവീട്ടിലോ ജോലിസ്ഥലത്തോ പമ്പിംഗ് സെഷനുകൾഎളുപ്പത്തിൽ ധരിക്കാൻ പറ്റുന്ന ഏത് വസ്ത്രവും
പ്രസവം/നഴ്സിംഗ് ടാങ്ക് ടോപ്പുകൾബിൽറ്റ്-ഇൻ നഴ്സിംഗ് ബ്രാ, സീംലെസ്സ് ഡിസൈൻരണ്ടു ഉപയോഗമുണ്ട്, മുലയൂട്ടലിനും ഗർഭധാരണത്തിനും സൗകര്യപ്രദമാണ്വീട്, കാഷ്വൽ ഔട്ടിംഗ്ഇതു ടോപ്പായും വേറെ വസ്ത്രങ്ങളുടെ താഴെയും നിങ്ങൾക് ധരിക്കാം
സീംലെസ്സ് നഴ്സിംഗ് ബ്രാകൾമിനുസമാർന്ന, വലിച്ചുനീട്ടുന്ന തുണി, പലപ്പോഴും വയർലെസ് കാണാൻ പറ്റുന്ന വരകളില്ല (no visible lines), നല്ല ആശ്വാസവും നൽകുന്നു ദിവസേനയുള്ള വസ്ത്രങ്ങൾ, പ്രത്യേകിച്ച് ഇറുകിയ വസ്ത്രങ്ങൾക്ക് കീഴിൽടി-ഷർട്ടുകൾ, നല്ല ഫിറ്റായ ടോപ്പുകൾ, വസ്ത്രങ്ങൾ
കൺവേർട്ടബിൾ നഴ്സിംഗ് ബ്രാകൾക്രമീകരിക്കാവുന്ന സ്ട്രാപ്പുകൾ, ഡ്രോപ്പ്-ഡൗൺ കപ്പുകൾബഹുമുഖമായ, ഒന്നിലധികം സ്റ്റൈലുകളിൽ ധരിക്കാൻ കഴിയുംദൈനംദിന വസ്ത്രങ്ങൾ, പ്രത്യേക അവസരങ്ങൾസ്ട്രാപ്പ് വരാത്ത ടോപ്പുകൾ, ഹാൾട്ടർ നെക്ക്, സാധാരണ വസ്ത്രങ്ങൾ
ലേസ് നഴ്സിംഗ് ബ്രാകൾഅലങ്കാരമായ ലേസ്, ഡ്രോപ്പ്-ഡൗൺ കപ്പുകൾസ്റ്റൈലിഷ്, ഫെമിനിൻ ലുക്ക്പ്രത്യേക അവസരങ്ങൾ, ദൈനംദിന വസ്ത്രങ്ങൾഡ്രസ്സി ടോപ്പുകൾ, ബ്ലൗസുകൾ, വസ്ത്രങ്ങൾക്ക് താഴെ
പ്ലസ് സൈസ് നഴ്സിംഗ് ബ്രാകൾനല്ല പിന്തുണ, വിശാലമായ സ്ട്രാപ്പുകൾ, ഉറപ്പിച്ച ബാൻഡ്ആശ്വാസം, വലിയ സ്തനങ്ങൾക്കു ശരിയായ പിന്തുണദൈനംദിന വസ്ത്രങ്ങൾ, രാത്രി സമയംസാധാരണവും ഔപചാരികവുമായ വസ്ത്രങ്ങൾ, സുഖപ്രദമായ വിശ്രമ വസ്ത്രങ്ങൾ

 

നഴ്സിംഗ് ബ്രാ വാങ്ങുമ്പോൾ വരുന്ന തെറ്റുകൾ എങ്ങനെ ഒഴിവാക്കാം 

പൊതുവായി നഴ്സിംഗ് ബ്രാ തിരഞ്ഞെടുക്കുമ്പോളുള്ള തെറ്റുകൾ നിങ്ങൾക് ഒഴിവാകാം, പ്രത്യേകിച് തെറ്റായ വലുപ്പവും പിന്തുണയില്ലാത്ത ശൈലികളും. ഇവയെല്ലാം ഒഴിവാക്കുന്നതിന്, നിങ്ങൾ പ്രൊഫഷണലായി അളക്കുകയും, മുലയൂട്ടുന്ന സമയത്ത് നിങ്ങളുടെ വലുപ്പത്തിനനുസരിച്ചുള്ള ബ്രാകൾ തിരഞ്ഞെടുക്കുകയും ചെയ്യുക. 

പ്രൊഫഷണലായി അളക്കുന്നില്ല

✘ പല അമ്മമാരും പ്രൊഫഷണൽ അളവുകൾ ഒഴിവാക്കുകയും അവരുടെ ബ്രായുടെ വലുപ്പം ഊഹിക്കുകയും ചെയ്യുന്നു.

✓ ഒരു മികച്ച ഫിറ്റിനായി കൃത്യമായ അളവുകൾ ലഭിക്കുന്നതിന് ഒരു പ്രൊഫഷണൽ ഫിറ്ററെ സന്ദർശിക്കുക.

വളരെ നേരത്തെയോ വൈകിയോ വാങ്ങുന്നു 

✘ ഗർഭാവസ്ഥയിൽ വളരെ നേരത്തെ തന്നെ നഴ്‌സിംഗ് ബ്രാകൾ വാങ്ങുകയോ പ്രസവം വരെ കാത്തിരിക്കുകയോ ചെയ്യുന്നത് തെറ്റായ വലുപ്പത്തിലേക്ക് നയിച്ചേക്കാം. 

✓ മികച്ച ഫിറ്റിനായി രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ ഗർഭകാല മാസത്തിൽ നഴ്സിംഗ് ബ്രാകൾ വാങ്ങുക. 

കംഫർട്ടിനേക്കാൾ സ്റ്റൈൽ തിരഞ്ഞെടുക്കുക 

✘ സൗകര്യത്തിനും പ്രവർത്തനത്തിനും മുൻഗണന നൽകുന്ന മനോഹരമായ ഡിസൈനുകൾ. 

✓ മുലയൂട്ടൽ എളുപകരമാകുന്ന സുഖപ്രദമായ ബ്രാകൾ തിരഞ്ഞെടുക്കുക. 

ക്രമീകരിക്കാവുന്ന സവിശേഷതകൾ ഒഴിവാക്കുക 

✘ ക്രമീകരിക്കാവുന്ന സ്‌ട്രാപ്പുകളും ഒന്നിലധികം ഹുക്കുകളുള്ള നഴ്‌സിംഗ് ബ്രാകൾ പരിശോധിക്കുക. 

✓ വലിപ്പത്തിലുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി ക്രമീകരിക്കാവുന്ന സ്ട്രാപ്പുകളും ഒന്നിലധികം ഹുക്കുകളുള്ള നഴ്സിംഗ് ബ്രാകൾ തിരഞ്ഞെടുക്കുക. 

ഒരു ബ്രാ മാത്രം വാങ്ങുക 

✘ വ്യത്യസ്‌ത ആവശ്യങ്ങൾക്കും അവസരങ്ങൾക്കുമായി ഒന്നിലധികം നഴ്‌സിംഗ് ബ്രായെ ആശ്രയിക്കുന്നതിനേക്കാൾ നല്ലതു ഒന്ന് നിങ്ങളുടെ കൈവശം വെക്കുന്നതാണ്. 

✓ കുറഞ്ഞത് മൂന്ന് നഴ്സിംഗ് ബ്രാകളെങ്കിലും ഉണ്ടായിരിക്കണം: ഒന്ന് ധരിക്കാൻ, ഒന്ന് കഴുകാൻ, ഒന്ന് കരുതിവയ്ക്കുക. 

ലീക്കേജ് വരുന്നത് പരിഗണിക്കുന്നില്ല

✘ ആഗിരണം ചെയ്യാവുന്ന പാഡുകളോ ലീക്ക് പ്രൊട്ടക്ഷൻ ഫീച്ചറുകളോ ഉള്ള ബ്രാകൾ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടുന്നു.

✓ ഈർപ്പം വലിച്ചെടുക്കുന്ന പാഡുകൾ ഉള്ള ബ്രാകൾ അല്ലെങ്കിൽ ലീക്കേജ് സംരക്ഷണത്തിനായി പാഡുകൾ 

വയ്ക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

വെറുതെ ധരിച്ചു നോക്കുന്നത് ഒഴിവാക്കുക 

✘കുറച്ചു മണിക്കൂറുകളോളം ബ്രാ ധരിക്കാതെ അത് ശരിയായ സുഖവും പിന്തുണയും നൽകുന്നു എന്ന് ഉറപ്പുവരുത്തരുത്. 

✓ നഴ്‌സിംഗ് ബ്രാ കുറച്ച് മണിക്കൂറുകളോളം ധരിക്കുക, അത് നല്ല പിന്തുണ നൽകുന്നുവെന്ന് ഉറപ്പാക്കുക.

തുണിയുടെ ഗുണനിലവാരം ഒഴിവാക്കുന്നത് 

✘ നല്ല മൃദുവായതും അലർജി എല്ലാം ഒഴിവാക്കുന്ന തുണിത്തരങ്ങളുടെ പ്രാധാന്യം അവഗണിക്കുന്നു. 

✓ അലർജി തടയുവാൻ നല്ല മൃദുവായതും ശ്വസിക്കാൻ (breathable) കഴിയുന്നതുമായ വസ്തുക്കളിൽ നിന്ന് നിർമ്മിച്ച നഴ്സിംഗ് ബ്രാകൾ തിരഞ്ഞെടുക്കുക.

പ്രസവാനന്തര മാറ്റങ്ങൾ അവഗണിക്കുക 

✘ പ്രസവശേഷം സ്തനവലിപ്പത്തിലും ആകൃതിയിലും തുടർച്ചയായി വരുന്ന മാറ്റങ്ങൾ കണക്കിലെടുക്കുന്നില്ല. 

✓ നിങ്ങളുടെ ശരീരം മാറുന്നതിനനുസരിച്ച് ശരിയായ ഫിറ്റ് ഉറപ്പാക്കാൻ പ്രസവശേഷം നിങ്ങളുടെ ബ്രായുടെ അളവ് തുടർച്ചയായി അളക്കുക.

സാധാരണ ബ്രാ തെറ്റുകൾ മനസ്സിലാക്കുന്നതിലൂടെ, നഴ്സിംഗ് ബ്രാകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനങ്ങൾ എടുക്കാം. 

നിങ്ങളുടെ നഴ്സിംഗ് ബ്രാകൾ എങ്ങനെ പരിപാലികാം

ശരിയായ ബ്രാ കെയർ ടിപ്പുകൾ പിന്തുടരുന്നതുവഴി നിങ്ങളുടെ നഴ്‌സിംഗ് ബ്രാകളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ശരിയായ പരിചരണം നിങ്ങളുടെ ഗർഭകാല ബ്രാകളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നു.

നിങ്ങൾക്ക് എത്ര നഴ്സിംഗ് ബ്രാകൾ വേണം? 

പുതിയ അമ്മമാർക്ക് സാധാരണയായി കുറഞ്ഞത് മൂന്ന് നഴ്സിംഗ് ബ്രാകൾ ആവശ്യമാണ്: ഒന്ന് ധരിക്കാൻ, ഒന്ന് കഴുകാൻ, ഒന്ന് കരുതിവയ്ക്കുക. ഈ ബ്രാകൾ വ്യത്യസ്തമായ അവസരങ്ങളിൽ നിങ്ങൾക് ഉപയോഗികാം: പകൽ സമയത്തു, പുറത്തേക്കു പോകുമ്പോൾ, രാത്രി കിടക്കുമ്പോളും. നഴ്സിംഗ് ബ്രാകളെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന നഴ്സിംഗ് ബ്രായെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ എന്ന ഞങ്ങളുടെ വിശദമായ പോസ്റ്റ് വായിക്കാൻ മറക്കരുത്.

അവസാന വാക്കുകൾ

മുലയൂട്ടുന്ന സമയത്തും ഗർഭധാരണത്തിനു ശേഷവും സ്തനവലിപ്പത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നത് മികച്ച നഴ്സിംഗ് ബ്രാകൾ കണ്ടെത്തുന്നതിന് നിർണായകമാണ്. ആശ്വാസം, പിന്തുണ, പ്രവർത്തനക്ഷമത എന്നിവയ്ക്ക് മുൻഗണന നൽകുന്നതിലൂടെ, നഴ്സിംഗ് ബ്രാകൾ ഉപയോഗിക്കുന്നതുവഴി പുതിയ അമ്മമാർക്ക് മുലയൂട്ടൽ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും എളുപ്പത്തിലും നേരിടാൻ സഹായിക്കുന്നു. 

More Articles